വിനോദ സഞ്ചാരികള്‍ക്കുള്ള വീസ ചട്ടങ്ങളില്‍ കൂടുതല്‍ ഇളവുകള്‍ നല്‍കാനൊരുങ്ങി ശ്രീലങ്ക. ഇന്ത്യയില്‍ പര്യടനം നടത്തുന്ന ശ്രീലങ്കന്‍ ടൂറിസം വകുപ്പ് മന്ത്രി ഹാരിന്‍ ഫെര്‍ണാണ്ടസാണ് ഇക്കാര്യം വ്യക്തമാക്കിയത്. വീസ നടപടിക്രമങ്ങള്‍ കൂടുതല്‍ ലളിതവും വേഗമേറിയതുമാക്കുന്നതിനൊപ്പം ടൂറിസ്റ്റ് വീസ കാലാവധി 30 ദിവസത്തില്‍ നിന്ന് 90 ദിവസമായി ഉയര്‍ത്തുമെന്നും അദ്ദേഹം അറിയിച്ചു. ഇന്ത്യയുമായുള്ള ഉഭയകക്ഷി, സാംസ്‌കാരിക ബന്ധം വിപുലീകരിക്കാന്‍ ശ്രീലങ്ക താത്പര്യപ്പെടുന്നതായും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
വിനോദസഞ്ചാര മേഖലയില്‍ ഇന്ത്യയാണ് എന്നും തങ്ങളുടെ പ്രധാന വിപണി. ലോകത്തിന് മുന്നില്‍ ശ്രീലങ്കയുടെ പ്രതിച്ഛായ മോശമായിരിക്കുന്ന ഈ ഘട്ടത്തില്‍ ഇന്ത്യയുമായുള്ള കൂട്ടുകെട്ട് ശക്തിപ്പെടുത്തുകയാണ് തങ്ങള്‍ ലക്ഷ്യമിടുന്നതെന്നും അദ്ദേഹം പറഞ്ഞു.