വിദ്യാഭ്യാസ മന്ത്രി വി. ശിവന്‍കുട്ടി 2023ലെ എസ്എസ്എല്‍സി ഫലം പ്രഖ്യാപിച്ചു.
പരീക്ഷ എഴുതിയ 99.70 ശതമാനം പേരും വിജയിച്ചു. വിജയശതമാനത്തില്‍ .44 ശതമാനം വര്‍ധന. 68604 പേരാണ് ഇക്കുറി എല്ലാ വിഷയത്തിലും എപ്ലസ് നേടിയത്. ഏറ്റവും കൂടുതല്‍ വിജയം കണ്ണൂരില്‍. ഏറ്റവും കൂടുതല്‍ പേര്‍ക്ക് ഫുള്‍ എപ്ലസ് ലഭിച്ചത് മലപ്പുറത്ത്. 4856 പേര്‍ക്കാണ് ഫുള്‍ എപ്ലസ്. ഏറ്റവും കുറവ് വിജയം വയനാട്-98.4 ശതമാനം.
പാലാ, മൂവാറ്റുപുഴ ഉപജില്ലകളില്‍ നൂറ് ശമാനം വിജയം.
results.kerala.gov.in , examsresults.kerala.gov.in എന്നീ വെ്സൈറ്റുകളില് വൈകീട്ട് 4.00 മുതൽ ലഭ്യമാകും.