ലോകസമ്പന്നരില്‍ മുന്നിലുള്ള ഇലോണ്‍ മസ്കിന്റെ ഉടമസ്ഥതയിലുള്ള സ്റ്റാര്‍ഷിപ്പ് വിക്ഷേപണം പരാജയപ്പെട്ടതോടെ മസ്കിന്റെ ആസ്തിയില്‍ വന്‍ ഇടിവ്. പരാജയത്തിന് പിന്നാലെ മസ്കിന്റെ തന്നെ ഉടമസ്ഥതയിലുള്ള ടെസ്ല കമ്പനിയുടെ ഓഹരികള്‍ കൂപ്പുകുത്തിയതാണ് നഷ്ടത്തിലേക്ക് വഴി വച്ചത്. ആകെയുള്ള 164 ബില്യണ്‍ ഡോളറില്‍ നിന്ന് 12.6 ബില്യണ്‍ ഡോളറാണ് മസ്കിന് നഷ്ടപ്പെട്ടത്.