പ്രവാസികൾക്കായി സ്റ്റാര്‍ട്ടപ്പ് ഇന്‍ഫിനിറ്റി കേന്ദ്രങ്ങള്‍

0
279

വിദേശത്തും കേരളത്തിലും സ്വന്തമായി സ്റ്റാര്‍ട്ടപ്പുകള്‍ ആരംഭിക്കാന്‍ പ്രവാസികളെ പ്രോത്സാഹിപ്പിക്കുന്നതിന് സ്റ്റാര്‍ട്ടപ്പ് ഇന്‍ഫിനിറ്റി കേന്ദ്രങ്ങള്‍ വിവിധ രാജ്യങ്ങളില്‍ ആരംഭിക്കും.
ആദ്യഘട്ടത്തില്‍ യുഎസ്‌എ, യുഎഇ, ഓസ്ട്രേലിയ, യൂറോപ്പ് എന്നിവിടങ്ങളിലാണ് ഇന്‍ഫിനിറ്റി കേന്ദ്രങ്ങള്‍ തുറക്കുന്നത്. പ്രവാസിസമൂഹത്തിന് അവരുള്ള രാജ്യത്തോ ഇന്ത്യയിലോ വിപണി വിപുലീകരിക്കാനും പുതിയ സ്റ്റാര്‍ട്ടപ്പുകള്‍ രജിസ്റ്റര്‍ ചെയ്യുന്നതിനും ആവശ്യമായ സൗകര്യങ്ങള്‍ ഇന്‍ഫിനിറ്റി കേന്ദ്രങ്ങളില്‍ ലഭ്യമാകും. വിദേശരാജ്യത്ത് ആയിരിക്കെത്തന്നെ കേരളത്തില്‍ കമ്ബനി രജിസ്റ്റര്‍ ചെയ്യുന്നതിനുള്ള സഹായങ്ങളും ഇന്‍ഫിനിറ്റി കേന്ദ്രങ്ങളിലൂടെ ലഭിക്കും.
പരീക്ഷണാടിസ്ഥാനത്തില്‍ തുടങ്ങുന്ന കേന്ദ്രങ്ങള്‍ തുടര്‍സാധ്യതകള്‍ മനസിലാക്കിയാകും കൂടുതല്‍ രാജ്യങ്ങളിലേക്കു വ്യാപിപ്പിക്കുകയെന്ന് കേരള സ്റ്റാര്‍ട്ടപ്പ് മിഷന്‍ സിഇഒ അനൂപ് അംബിക പറഞ്ഞു.