സ്പേസ് ടെക് രംഗത്ത് പ്രവര്‍ത്തിക്കുന്നതിന് നൂറ് സ്റ്റാര്‍ട്ടപ്പുകള്‍ ഐഎസ്ആര്‍ഒയില്‍ രജിസ്റ്റര്‍ ചെയ്തതായും തങ്ങളുമായി സഹകരിച്ചു വരുന്നതായും ഐഎസ്ആര്‍ഒ ചെയര്മാന് എസ്. സോമനാഥ്.
നൂറ് സ്റ്റാര്‍ട്ടപ്പുകളില്‍ പത്തെണ്ണമെങ്കിലും സാറ്റലൈറ്റുകളും റോക്കറ്റുകളും വികസിപ്പിക്കുന്നതിലാണ് ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുന്നത്. ഏതാനും മാസങ്ങള്‍ക്കകം ചാന്ദ്രയാന്‍ 3 ദൗത്യം യാഥാര്‍ഥ്യമാകുമെന്നും ബഹിരാകാശ സാങ്കേതിക വിഷയങ്ങളില്‍ ഐഎസ്ആര്‍ഒ നാസയുമായി സഹകരിക്കുന്നുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.
സ്മാര്ട്ടപ്പുകളുടെ കടന്നുവരവോടെ ലോകത്തിന്റെ പല ഭാഗത്തും സ്പേസ് ടൂറിസം സാധ്യതകള്‍ ഉയര്‍ന്നതായും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.