ഇന്ത്യൻ ഓഹരി വിപണിയില്‍ ചരിത്രം കുറിച്ച് മുൻനിര ടയര്‍ നിര്‍മാതാക്കളായ എംആര്‍എഫ് ലിമിറ്റഡ്. ചൊവ്വാഴ്ച എംആര്‍എഫ് ഓഹരികള്‍ ഏക്കാലത്തെയും ഉയര്‍ന്ന വിലയായ 1,00,439.95 രൂപയിലെത്തി.
ഇതോടൊ ഒരു ഓഹരിക്ക് ഒരു ലക്ഷം രൂപ എന്ന നിലവാരത്തിലെത്തുന്ന ആദ്യ ഇന്ത്യൻ ഓഹരിയായി എംആര്‍എഫ് ടയേഴ്സ് മാറി.
എംആര്‍എഫ് ഓഹരികള്‍ കഴിഞ്ഞ വര്‍ഷം 46 ശതമാനത്തിലധികം ഉയര്‍ന്നാണ് ചൊവ്വാഴ്ച ആജീവനാന്ത ഉയര്‍ന്ന നിലയിലെത്തിയത്. 1,00,439.95 രൂപയിലെത്തിയ ഓഹരികള്‍ 52 ആഴ്ചയിലെ പുതിയ ഉയര്‍ന്ന വിലയും കുറിച്ചു. ചൊവ്വാഴ്ച രാവിലെ 99,150.20 രൂപയില്‍ ആരംഭിച്ച ഓഹരികള്‍ ആദ്യ സമയത്ത് തന്നെ കുതിച്ചു. 1.48 ശതമാനം ഉയര്‍ന്ന് എൻഎസ്‌ഇയില്‍ 1,00,439.95 രൂപയിലെത്തിയ ഓഹരികള്‍ പിന്നീട് ഇടിഞ്ഞു. 99,800.10 രൂപയിലാണ് 12 മണിക്കുള്ള ഓഹരി വില.