കേരള ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ ഓണ്‍ട്രപ്രണര്‍ഷിപ് ഡെവലപ്പ്മെന്റിന്റെ നേതൃത്വത്തില്‍് (കീഡ്) ‘യുവ ബൂട്ട് ദ്വിദിന ക്യാമ്പ് തിരുവനന്തപുരത്ത് നടന്നു. സെപ്റ്റംബര്‍ 14, 15 തീയതികളില്‍ നടന്ന ക്യാമ്പിന് വിദ്യാര്‍ഥികളില്‍ നിന്ന് മികച്ച പ്രതികരണം ലഭിച്ചു. വിവിധ ജില്ലകളില്‍ നിന്ന് സംസ്ഥാനതലത്തിലേക്ക് തിരഞ്ഞെടുക്കപ്പെട്ട വിദ്യാര്‍ഥികളായ സംരംഭകരുടെ 30 ടീമുകളാണ് ക്യാമ്പില്‍ പങ്കെടുത്തത്. ഓരോ ടീമുകളും തയ്യാറാക്കിയ വിവിധ ഉത്പന്നങ്ങളുടെ പ്രദര്‍ശനവും മത്സരവും ക്യാമ്പിന്റെ ഭാഗമായി നടന്നു. വിദ്യാര്‍ഥികളെ മികച്ച സംരംഭകരാക്കി മാറ്റുന്നതിനുള്ള വിവിധ സെഷനുകള്‍ രണ്ടു ദിവസങ്ങളിലായി നടന്നു. മാസ്‌കറ്റ് ഹോട്ടലിലെ കോണ്‍ക്ലേവിന്റെ ഭാഗമായി സംസ്ഥാനത്തെ വിവിധ കലാലയങ്ങളില്‍ നിന്നുള്ള സംരഭകത്വ വികസന ക്ലബ്ബുകളും വിദ്യാര്‍ഥികളായ സംരംഭകരും തയാറാക്കിയ ഉത്പന്നങ്ങളുടെ എക്സ്പോയും സംഘടിപ്പിച്ചു. ജില്ലാതലത്തില്‍ സംഘടിപ്പിച്ച ബിസിനസ് പിച്ചിങ് മത്സരങ്ങളില്‍ നിന്നു തെരഞ്ഞെടുക്കപ്പെട്ട വിദ്യാര്‍ഥികളെ ഉള്‍പ്പെടുത്തിക്കൊണ്ടുള്ള സംസ്ഥാനതല ബിസിനസ് പിച്ചിങ് മത്സരവും കോണ്‍ക്ലേവിന്റെ ഭാഗമായി സംഘടിപ്പിച്ചു.