ഗൂഗിള്‍ സിഇഒയും ഇന്ത്യക്കരാനുമായ സുന്ദര്‍ പിച്ചൈ ജനിച്ചുവളര്‍ന്ന ചെന്നൈയിലെ വീടിരുന്ന സ്ഥലം വിറ്റു. തമിഴ് സിനിമാ നടന്‍ സി മണികണ്ഠനാണ് സ്ഥലത്തിന്റെ പുതിയ ഉടമ. വീട് പൊളിച്ചു നീക്കിയ ശേഷമായിരുന്നു വില്‍പന.
ഖരഘ്പൂരിലേക്ക് ഉന്നതവിദ്യാഭ്യാസത്തിനു പോകും മുന്‍പ് വരെ സുന്ദര്‍ പിച്ചൈ താമസിച്ചിരുന്നതും ചെന്നൈ അശോക് നഗറിലെ ഈ വീട്ടിലായിരുന്നു. സുന്ദര്‍ പിച്ചൈയുടെ പിതാവിന്റെ ആദ്യ സമ്പാദ്യമായിരുന്നു ഈ സ്ഥലം. വില്‍പനയുമായി ബന്ധപ്പെട്ട നടപടികള്‍ പുരോഗമിക്കുമ്പോള്‍ അദ്ദേഹം ഏറെ ദുഖിതനായിരുന്നുവെന്ന് മണികണ്ഠന്‍ പറഞ്ഞു.