സബ്‌സിഡി രഹിത ഉത്പന്നങ്ങളുടെ വില്‍പന: സപ്ലൈക്കോയ്ക്ക് കോടികളുടെ നേട്ടം

0
480

സപ്ലൈകോ ഔട്ട്ലെറ്റുകളിലൂടെ സബ്‌സിഡി രഹിത സാധനങ്ങള്‍ വില്‍പ്പന നടത്തി കോടികളുടെ നേട്ടം കൊയ്ത് സര്‍ക്കാര്‍. 2021 ജനുവരി ഒന്നു മുതല്‍ ഡിസംബര്‍ 31 വരെ ശബരി ഉല്‍പ്പന്നങ്ങള്‍ ഉള്‍പ്പെടെ 665.72 കോടി രൂപയുടെ മുപ്പതിലധികം മാവേലി നോണ്‍ സബ്‌സിഡി സാധനങ്ങളാണ് സപ്ലൈകോ ഔട്ട്ലെറ്റ് വഴി വില്‍പ്പന നടത്തിയത്.
ഫാസ്റ്റ് മൂവിംഗ് കണ്‍സ്യൂമര്‍ ഗുഡ്‌സ് ഇനത്തില്‍ 1,081.53 കോടി രൂപയുടെ വിറ്റുവരവാണ് നടന്നത്. അതേസമയം, 199.74 കോടി രൂപയുടെ ലാഭം ശബരി ഉല്‍പ്പന്നങ്ങളില്‍ നിന്നും നേടി. ശബരി ഉല്‍പ്പന്നങ്ങളായ സബ്‌സിഡി ഇതര വെളിച്ചെണ്ണ, തേയില, കറിപ്പൊടികള്‍, മസാല, കായം, കടുക്, ജീരകം തുടങ്ങിയ ഉല്‍പ്പന്നങ്ങളുടെ വില്‍പ്പന ഇതില്‍ ഉള്‍പ്പെടും.