കട്ടപ്പന നഗരസഭ മൈതാനത്ത് സംഘടിപ്പിക്കുന്ന സപ്ലൈകോ ഓണം ഫെയര്‍ ആഗസ്റ്റ് 19 ന് രാവിലെ 10 ന് ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിന് ഉദ്ഘാടനം ചെയ്യും. 19 മുതല്‍ 28 വരെ കട്ടപ്പന നഗരസഭ മൈതാനത്താണ് ഫെയര്‍ സംഘടിപ്പിക്കുന്നത്. ഉദ്ഘാടന ചടങ്ങില്‍ എം.എം മണി എം.എല്‍.എ. അധ്യക്ഷത വഹിക്കും. ശീതികരിച്ച സ്റ്റാളിലാണ് ഫെയര്‍ ഒരുക്കുന്നത്. ഉത്പന്നങ്ങള്‍ക്ക് 5 മുതല്‍ 50 ശതമാനം വരെ വിലക്കുറവും കോംബോ ഓഫറുകളും ലഭിക്കും.