ഡെലിവറി എക്സിക്യൂട്ടീവുകള്‍ക്കും കുടുംബാംഗങ്ങള്‍ക്കും സൗജന്യ ആംബുലന്‍സ് സേവനം നല്കാന് സ്വിഗ്ഗി. ഇതിന്റെ ഭാഗമായി ഡയല് 4242 ആംബുലന്‍സ് സര്‍വീസുമായും കമ്പനി പങ്കാളിത്തത്തിലെത്തി കഴിഞ്ഞു. 1800 267 4242 എന്ന ടോള്‍ ഫ്രീ നമ്പറില്‍ ബന്ധപ്പെട്ടാല്‍ സേവനം ലഭ്യമാകും. ഡെലിവെറി എക്സിക്യൂട്ടിവുകള്‍ പാര്‍ട്ണര്‍ ഐഡി മാത്രം പങ്കുവച്ചാല്‍ മതിയാകും. ഇന്ത്യ മുഴുവനും സേവനം ലഭ്യമാകുമെന്ന് കമ്പനി അറിയിച്ചിട്ടുണ്ട്.
രാജ്യത്തെ അഞ്ഞൂറിലധികം നഗരങ്ങളിലായി 10000ത്തിലധികം ആംബുലന്‍സുകളാണ് ഡയല് 4242 വിന് വേണ്ടി സേവനം നടത്തുന്നത്.