HomeTagsUAE

UAE

രാജ്യങ്ങൾ കീഴടക്കിയ യൂസഫ് അലി:റീട്ടെയിൽ വ്യവസായത്തിലെ ലുലു വിപ്ലവം

മുസലിയം വീട്ടിൽ അബ്ദുൾ ഖാദർ യൂസഫലി എന്ന എം.എ യൂസഫലി. ലോകത്തൊരിടത്തും ആമുഖം ആവശ്യമില്ലാത്ത മലയാളി. മലയാളികളുടെ അഭിമാനമായി മാറിയ ലോകപൗരൻ. ബോംബെയിൽനിന്ന് യുഎഇയിൽ എത്തി ഒരു പലചരക്കു കടയിൽനിന്ന് മൂന്നു ഭൂഖണ്ഡങ്ങളിലായി...

ഇന്ത്യക്കാർക്ക് വെല്ലുവിളി:വ്യത്യസ്ത രാജ്യക്കാർക്ക് നിയമനം നൽകണമെന്ന് യു.എ.ഇ

വ്യത്യസ്ത രാജ്യക്കാർക്ക് നിയമനം നൽകണമെന്ന നിയമം കർശനമാക്കാൻ യു.എ.ഇ. അതായത് രാജ്യത്തെ സ്ഥാപനങ്ങളിൽ ഏതെങ്കിലും ഒരു രാജ്യക്കാരുടെ എണ്ണം കൂടുതലാണെങ്കിൽ അതേ രാജ്യക്കാർക്ക് അവിടേക്ക് പുതിയ തൊഴിൽവിസ ലഭിക്കില്ല. സ്ഥാപനങ്ങളുടെ നിലവിലെ വിസാ...

ഭക്ഷ്യോത്പാദനത്തിൽ സ്വയംപര്യാപ്തമാകാൻ യുഎഇ:ഇന്ത്യൻ കർഷകരെ നിയമിക്കും

ഭക്ഷ്യോത്പാദനത്തിൽ സ്വയംപര്യാപ്‌തത കൈവരിക്കുന്നതിന് കൃഷി വ്യാപകമാക്കാൻ ഒരുങ്ങി യു.എ.ഇ. ഇതിനായി ഇന്ത്യയിൽ നിന്നടക്കമുള്ള കർഷകരെ കണ്ടെത്തി രാജ്യത്തെത്തിക്കും. 2051നകം സ്വയംപര്യാപ്‌തത നേടുകയാണ് ലക്ഷ്യം. മരുഭൂമിയിലും കൃഷി വിജയിപ്പിച്ച ഇസ്രായേലിന്റെ മാതൃകയാണ് യു.എ.ഇ പിന്തുടരുന്നത്. ആദ്യഘട്ടത്തിൽ...

ഭക്ഷ്യസുരക്ഷ വർധിപ്പിക്കും:ഇന്ത്യയിലെ ഫുഡ് പാർക്കുകളിൽ 200 കോടി ഡോളർ നിക്ഷേപിക്കാൻ യു.എ.ഇ.

ഇന്ത്യയിലെ ഫുഡ് പാർക്കുകളിൽ 200 കോടി ഡോളർ (16,700 കോടി രൂപ) നിക്ഷേപിക്കാൻ യു.എ.ഇ. മിഡിൽ ഈസ്റ്റിലെയും ദക്ഷിണേഷ്യയിലെയും ഭക്ഷ്യസുരക്ഷ വർധിപ്പിക്കുന്നതിന്റെ ഭാഗമായാണ് യു.എ.ഇ ഇന്ത്യയിലുടനീളം സംയോജിത ഫുഡ് പാർക്കുകൾ വികസിപ്പിക്കുന്നത്. നാല്...

മുന്നിൽ ഇന്ത്യ തന്നെ:തുടർച്ചയായി ഏറ്റവുമധികം പ്രവാസിപ്പണം നേടുന്ന രാജ്യം

തുടർച്ചയായി ലോകത്ത് ഏറ്റവുമധികം പ്രവാസിപ്പണം നേടുന്ന രാജ്യമെന്ന നേട്ടവുമായി ഇന്ത്യ. ലോകബാങ്കിന്റെ 2023ലെ കണക്കനുസരിച്ച് 12,500 കോടി ഡോളറാണ് (ഏകദേശം 10.41 ലക്ഷം കോടി രൂപ) ഇന്ത്യയിലേക്ക് പ്രവാസികൾ അയച്ചത്. എക്കാലത്തെയും റെക്കോഡ്...

സ്വകാര്യ ട്യൂഷനുകൾ നിയമവിധേയമാക്കി യു.എ.ഇ:മലയാളികളടക്കമുള്ള അധ്യാപകർക്ക് ഗുണം ചെയ്യും

സ്വകാര്യ ട്യൂഷനുകൾ ഔദ്യോഗികമായി നിയമവിധേയമാക്കി യു.എ.ഇ. ഇതിന്റെ ഭാഗമായി വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് പുറത്ത് വിദ്യാർത്ഥികളെ പഠിപ്പിക്കാൻ അധ്യാപകരെ അനുവദിക്കുന്ന പുതിയ പെർമിറ്റ് സംവിധാനം ഏർപ്പെടുത്തി. മലയാളികളടക്കമുള്ള ഒട്ടേറെ ഇന്ത്യൻ അധ്യാപകർക്ക് ഇത് ഗുണകരമാകും....

ഇന്ത്യയിലേക്കുള്ള ഇറക്കുമതിയിൽ മുന്നിൽ ചൈന:പിന്നാലെ റഷ്യയും, യുഎഇയും

ഒക്ടോബറിലും ഇന്ത്യയുടെ ഏറ്റവും വലിയ ഇറക്കുമതി സ്രോതസ്സായി ചൈന. 2022-23 സാമ്പത്തിക വർഷത്തിൽ ചൈനയിൽ നിന്നുള്ള ഇന്ത്യയുടെ മൊത്തം ഇറക്കുമതി 98.51 ബില്യൺ ഡോളറായി ഉയർന്നു. ഇന്ത്യയുടെ മൊത്തം ഇറക്കുമതിയുടെ 16.5 ശതമാനമാണിത്....

മൂന്ന് കോടിയിലധികം ഇന്ത്യക്കാർ വിദേശത്ത്:ഏറ്റവുമധികം പ്രവാസി ഇന്ത്യക്കാർ യു.എ.ഇയിൽ

പഠനത്തിനും ജോലിക്കുമായി പോയവരും സ്ഥിരതാമസമാക്കിയവരും ഉൾപ്പെടെ വിദേശ രാജ്യങ്ങളിലുള്ളത് മൂന്ന് കോടിയിലധികം ഇന്ത്യക്കാർ. വിദേശകാര്യ മന്ത്രാലയത്തിന്റെ കണക്കനുസരിച്ച് 3.21 കോടി ഇന്ത്യക്കാരാണ് വിദേശ രാജ്യങ്ങളിലുള്ളത്. ഇതിൽ 1.34 കോടി ആളുകൾ പ്രവാസികളും 1.86...

ഇന്ത്യയുടെ ഏറ്റവും വലിയ വ്യാപാര പങ്കാളി അമേരിക്ക:തൊട്ടുപിന്നിൽ ചൈന

ഇന്ത്യയുടെ ഏറ്റവും വലിയ വ്യാപാര പങ്കാളിയെന്ന നേട്ടം സ്വന്തമാക്കി അമേരിക്ക. നടപ്പ് സാമ്പത്തിക വർഷത്തെ (2023-24) ആദ്യ പകുതിയിൽ (ഏപ്രിൽ-സെപ്റ്റംബർ) 5,967 കോടി ഡോളറിന്റെ ഇടപാടുകളാണ് ഇന്ത്യയും അമേരിക്കയും തമ്മിൽ നടന്നത്. അതേസമയം...

ഇന്ത്യയുടെ സ്മാര്‍ട്ട്‌ഫോണ്‍ കയറ്റുമതിയിൽ കുതിപ്പ്:99.2 ശതമാനം വര്‍ദ്ധനവ്

ആഗോള സ്മാര്‍ട്ട്‌ഫോണ്‍ കയറ്റുമതിയിൽ കുതിപ്പ് തുടർന്ന് ഇന്ത്യ. നടപ്പുവര്‍ഷം ഏപ്രില്‍-ജൂലൈ കാലയളവില്‍ ഇന്ത്യയില്‍ നിന്നുള്ള സ്മാര്‍ട്ട്‌ഫോണുകളുടെ കയറ്റുമതി മുന്‍വര്‍ഷത്തെ സമാനകാലത്തേക്കാള്‍ 99.2 ശതമാനം വര്‍ദ്ധിച്ച് 415 കോടി ഡോളറിലെത്തി (34,500 കോടി രൂപ)....
- Advertisement -spot_img

A Must Try Recipe