ടൊവിനോ തോമസ് നായകനായ ഖാലിദ് റഹ്‌മാന്‍ ചിത്രം തല്ലുമാല 45 കോടി കളക്ഷനിലേക്ക് അടുക്കുന്നുവെന്ന് റിപ്പോര്‍ട്ട്. ഓഗസ്റ്റ് 12ന് എത്തിയ ചിത്രം ഓഗസ്റ്റ് 15ഓടെ 31 കോടി ആഗോള കളക്ഷന്‍ നേടിയിരുന്നു. റിലീസ് ചെയ്ത് വെറും ഒന്നര ആഴ്ചകൊണ്ടാണ് ചിത്രം 45 കോടിയിലേക്കടുക്കുന്നത്. കേരളത്തില്‍ നിന്ന് മാത്രം 22.68 കോടി രൂപ ചിത്രം നേടി.
ആക്ഷന്‍ കോമഡി ചിത്രമായ ചിത്രത്തില്‍ കല്യാണി പ്രിയദര്‍ശന്‍, ഷൈന്‍ ടോം ചാക്കോ എന്നിവരും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.