ഹരിയാന സര്‍ക്കാരില്‍ നിന്ന് 1000 ബസ്സുകളുടെ ഓര്‍ഡര്‍ സ്വന്തമാക്കി ടാറ്റ മോട്ടോഴ്‌സ്. ഘട്ടങ്ങളായാകും 52 സീറ്റര്‍ ബസ്സുകള്‍ ടാറ്റ മോട്ടോഴ്‌സ് ഹരിയാനയ്ക്ക് കൈമാറുക. സര്‍ക്കാര്‍ ടെന്‍ഡര്‍ വഴിയാണ് ടാറ്റ ഓര്‍ഡര്‍ സ്വന്തമാക്കിയത്. ഹരിയാന സര്‍ക്കാര്‍ തന്നെയാണ് ഇതു സംബന്ധിച്ച വിവരം പുറത്ത് വിട്ടത്.
ആധുനിക മാതൃകയിലുള്ള ബിഎസ്6 ബസ്സുകള്‍ യാത്രക്കാര്‍ക്ക് മികച്ച യാത്രാനുഭവമാകും സമ്മാനിക്കുകയെന്ന് ഹരിയാന ട്രാന്‍സ്‌പോര്‍ട്ട് പ്രിന്‍സിപ്പല്‍ സെക്രട്ടറി നവ്ദീപ് സിങ് പറഞ്ഞു.