ടാറ്റ ഗ്രൂപ്പിന് കീഴിലേക്ക് എയര്‍ ഇന്ത്യ വീണ്ടും മടങ്ങി എത്തിയിട്ട് ഇന്ന് ഒരു വര്‍ഷം തികയുന്നു. വാര്‍ഷിക ആഘോഷദിനത്തില്‍ സിഇഒ കാംപ്‌ബെല്‍ വില്‍സണ്‍ ജീവനക്കാര്‍ക്ക് ആശംസാ സന്ദേശം അയച്ചു. ടാറ്റ ഏറ്റെടുത്തതോടെ പ്രതിദിന യാത്രക്കാരുടെ എണ്ണത്തില്‍ 72 ശതമാനം വര്‍ധനവാണ് കമ്പനിക്ക് ഉണ്ടായത്. ശരാശരി പ്രതിദിന വരുമാനം ഇരട്ടിയായി.
കമ്പനിയുടെ വിപുലീകരണത്തിന്റെ ഭാഗമായി 1200 പ്രൊഫഷണലുകളെയും നിയമിച്ചു.
എയര്‍ ഇന്ത്യയെ മെച്ചപ്പെടുത്തുന്നതിനൊപ്പം തന്നെ എയര്‍ ഇന്ത്യ എക്‌സ്പ്രസിനെ എയര്‍ ഏഷ്യയുമായി ബന്ധിപ്പിക്കുകയും വിസ്താരയെ എയര്‍ ഇന്ത്യയുമായി ബന്ധിപ്പിക്കുകയും ചെയ്തു. പുതിയ ഇന്‍ഫോടെക് സെന്റര്‍, ഏവിയേഷന്‍ അക്കാദമി എന്നിവ സ്ഥാപിക്കുന്നതിനും തങ്ങള്‍ പ്രാധാന്യം നല്‍കിയതായി കമ്പനി അറിയിച്ചു.