ടാറ്റയ്ക്ക് കീഴില്‍ വമ്പന്‍ വിപുലീകരണത്തിനൊരുങ്ങി എയര്‍ ഇന്ത്യ. അഞ്ഞൂറ് വിമാനങ്ങളാണ് എയര്‍ ഇന്ത്യ പുതുതായി വിമാന ശ്രേണിയിലേക്ക് കൂട്ടിച്ചേര്‍ക്കാനൊരുങ്ങുന്നത്. ബോയിങ്ങില്‍ നിന്നും എയര്‍ബസില്‍ നിന്നും വിമാനം വാങ്ങാനാണ് ടാറ്റയുടെ പദ്ധതി. നാനൂറ് നാരോ ബോഡി ജെറ്റുകളും നൂറ് വൈഡ് ബോഡി വിമാനങ്ങളുമാണ് കമ്പനി വാങ്ങുന്നത്. എയര്‍ബസ് എ350, ബോയിങ് 787,ബോയിങ് 777 വിമാനങ്ങളാണ് വാങ്ങാനൊരുങ്ങുന്നത്. ഔദ്യോഗിക സ്ഥിരീകരണം എത്തിയിട്ടില്ലെങ്കിലും കമ്പനിയുടെ അടുത്ത വൃത്തങ്ങളാണ് വാര്‍ത്ത പുറത്ത് വിട്ടിരിക്കുന്നത്.