പ്രീമിയം സൗന്ദര്യവര്‍ദ്ധക ഉല്‍പ്പന്നങ്ങള്‍ വാങ്ങാന്‍ വെര്‍ച്വല്‍ മേക്കപ്പ് കിയോസ്കുകളും, ഡിജിറ്റല്‍ സ്കിന്‍ ടെസ്റ്റുകളും ഉള്‍പ്പെടെ ലഭ്യമാകുന്ന വിപുലമായ സൗകര്യങ്ങള്‍ അടങ്ങിയ ‘ബ്യൂട്ടി ടെക്’ സ്റ്റോറുകള്‍ ആരംഭിക്കാനൊരുങ്ങി ടാറ്റ ഗ്രൂപ്പ്.
18നും 45നും ഇടയില്‍ പ്രായമുള്ളവരെ ലക്ഷ്യമിടുന്നതാണ് പുതിയ സംരംഭം.
ഇന്ത്യന്‍ സൗന്ദര്യ-വ്യക്തിഗത വിപണിയില്‍ സാന്നിധ്യമാവുകയാണ് ടാറ്റ ഇതുവഴി ലക്ഷ്യമിടുന്നത്. ഇന്ത്യയില്‍ നൈക്കയാകും ടാറ്റയുടെ പ്രധാന എതിരാളികള്‍.
പുതിയ സ്റ്റോറുകളിലേക്ക് ഉല്‍പ്പന്നങ്ങള്‍ വിതരണം ചെയ്യാന്‍ ടാറ്റ നിരവധി കമ്പനികളുമായി ചര്‍ച്ചയിലാണ്.