വർക്ക് ഫ്രം ഹോം അവസാനിപ്പിക്കുന്നു:ഓഫീസിലെത്തിയില്ലെങ്കില്‍ നടപടിയെന്ന് ടിസിഎസ്

0
181

വർക്ക് ഫ്രം ഹോം പൂർണമായും അവസാനിപ്പിക്കുന്നതായി രാജ്യത്തെ ഏറ്റവും വലിയ ഐ.ടി കമ്പനിയായ ടാറ്റ കൺസൾട്ടൻസി സർവീസസ് (ടി.സി.എസ്). ഈ മാർച്ച് വരെ മാത്രമേ വീട്ടിലിരുന്ന് ജോലി ചെയ്യാൻ അനുവദിക്കൂ. ശേഷം വർക്ക് ഫ്രം ഹോം അവസാനിപ്പിച്ച് ഓഫീസിലെത്താത്ത ജീവനക്കാർക്കെതിരെ നടപടിയെടുക്കുമെന്നും കമ്പനി അറിയിച്ചു.

വർക്ക് ഫ്രം ഹോം ചെയ്യുമ്പോൾ സൈബർ ആക്രമണത്തിൻറെ സാധ്യതകളുണ്ടെന്നും ഇത് സുരക്ഷാ പ്രശ്‌നങ്ങൾക്ക് കാരണമാകുമെന്നും കമ്പനിയുടെ ചീഫ് ഓപ്പറേറ്റിംഗ് ഓഫീസർ എൻ.ജി. സുബ്രഹ്‌മണ്യൻ പറഞ്ഞു. വീട്ടിലിരുന്ന് ജോലി ചെയ്യുന്നതിനാൽ ഇത്തരം പ്രശ്‌നങ്ങളുടെ കാര്യത്തിൽ കമ്പനിക്ക് കൃത്യമായ മുൻകരുതൽ എടുക്കാൻ സാധിക്കില്ല. അതിനാൽ സുരക്ഷാ പ്രശ്‌നങ്ങൾ മുൻനിർത്തിയാണ് വീട്ടിലിരുന്ന് ജോലി ചെയ്യുന്ന രീതി അവസാനിപ്പിക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.