ഇ-വാഹന ബാറ്ററി നിര്‍മാണ ശാലയ്ക്കായി 13000 കോടിയുടെ കരാറില്‍ ഒപ്പിട്ട് ടാറ്റ

0
181

ഇലക്ട്രിക് വാഹനങ്ങള്‍ക്ക് ആവശ്യമായ ലിഥിയം അയോണ്‍ സെല്‍ ഫാക്ടറിക്കായി 13000 കോടി രൂപയുടെ കരാറില്‍ ഒപ്പിട്ട് ടാറ്റ ഗ്രൂപ്പ്. രാജ്യത്തിന്റെ സ്വന്തം ഇലക്ട്രിക് വാഹന വിതരണ ശൃംഖല ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായാണിത്. ഗുജറാത്തിലെ സനന്തിലാകും പുതിയ നിര്‍മാണശാല ആരംഭിക്കുക. മൂന്ന് വര്‍ഷത്തിനകം തന്നെ നിര്‍മാണശാല പ്രവര്‍ത്തനം തുടങ്ങുമെന്നാണ് സൂചന. രാജ്യത്തെ ഇലക്ട്രിക് വാഹന രംഗത്തിന് മികച്ച സംഭാവന നല്‍കാന്‍ പ്ലാന്റിന് സാധിക്കുമെന്ന് ഗുജറാത്ത് സര്‍ക്കാര്‍ വ്യക്തമാക്കി.