ടാറ്റ ഗ്രൂപ്പ് ചെയര്‍മാന്‍ എന്‍ ചന്ദ്രശേഖരനെ പുകഴ്ത്തി മുകേഷ് അംബാനി. കഴിഞ്ഞ വര്‍ഷങ്ങളില്‍ ടാറ്റയ്ക്ക് അതിശയകരമായ വളര്‍ച്ച കൈവരിക്കാനായതില്‍ എന്‍. ചന്ദ്രശേഖരന്റെ പങ്ക് വളരെ വലുതാണെന്നായിരുന്നു അംബാനിയുടെ വാക്കുകള്‍. ചന്ദ്രശേഖരന്റെ നേതൃത്വത്തില്‍ പുനരുപയോഗ ഊര്‍ജ മേഖലയിലെ ടാറ്റ ഗ്രൂപ്പിന്റെ ചുവടുവയ്പ്പുകള്‍ ഏറെ പ്രചോദനം നല്‍കുന്നതാണെന്നും അംബാനി പറഞ്ഞു.
പണ്ഡിറ്റ് ദീനദയാല്‍ ഊര്‍ജ സര്‍വകലാശാലയിലെ പത്താമത് കോണ്‍വൊക്കേഷന്‍ ചടങ്ങില്‍ ഇരുവരും വേദി പങ്കിടവെയായിരുന്നു അംബാനിയുടെ വാക്കുകള്‍.
ഇന്ത്യയിലെ ബിസിനസ് സമൂഹത്തിനും യുവജനങ്ങള്‍ക്കും അദ്ദേഹം യഥാര്‍ത്ഥ പ്രചോദനമാണ്. ഇന്നത്തെ പരിപാടിയില്‍ ടാറ്റ ഗ്രൂപ്പ് ചെയര്‍പേഴ്സണ്‍ എന്‍ ചന്ദ്രശേഖരന്‍ മുഖ്യാതിഥിയായി പങ്കെടുപ്പിക്കാന്‍ സാധിച്ചത് അഭിമാനകരമാണ്, അംബാനി കൂട്ടിച്ചേര്‍ത്തു.
അംബാനി ബോര്‍ഡ് ഓഫ് ഗവര്‍ണര്‍മാരുടെ പ്രസിഡന്റായിട്ടുള്ള സര്‍വകലാശാലയിലെ ബിരുദദാന ചടങ്ങില്‍ മുഖ്യാതിഥിയായെത്തിയതാണ് ചന്ദ്രശേഖരന്‍.