മെറ്റ, മൈക്രോസോഫ്റ്റ്, ആമസോണ്‍, ട്വിറ്റര്‍ തുടങ്ങിയ വമ്പന്‍ കമ്പനികളുടെ കൂട്ട പിരിച്ചുവിടലിനിടെ യുഎസില്‍ 2024ന് മുൻപ് 1200 പേരെ നിയമിക്കാൻ ടിസിഎസ്.
ടി.സി.എസ് ലിങ്കന്റെ നാട്ടില്‍ സാന്നിധ്യം വര്‍ധിപ്പിക്കുന്നതില്‍ സന്തോഷമുണ്ടെന്നും രണ്ട് വര്‍ഷത്തിനുള്ളില്‍ ആയിരക്കണക്കിനാളുകള്‍ക്ക് തൊഴില്‍ ലഭിക്കുന്നത്തോടെ ഇല്ലിനോയിസ് രാജ്യത്തെ സാങ്കേതികമേഖലയുടെ ഹബ്ബാകുമെന്നും ഗവര്‍ണര്‍ ജെ.ബി പ്രിത് സക്ര്‍ പറഞ്ഞു.
ഇല്ലിനോയ്സില്‍ നിന്നും 3000ത്തോളം ജീവനക്കാര്‍ നിലവില്‍ ടി.സി.എസില്‍ ജോലി ചെയ്യുന്നുണ്ട്. കഴിഞ്ഞ അഞ്ച് വര്‍ഷത്തിനിടെ 1100 ജീവനക്കാരെയാണ് ടി.സി.എസ് നിയമിച്ചത്.