ദീപാവലി സമ്മാനമായി ജീവനക്കാർക്ക് ബുള്ളറ്റ് സമ്മാനിച്ച് തോട്ടമുടമ

0
181

ജീവനക്കാർക്ക് ദീപാവലി സമ്മാനമായി റോയൽ എൻഫീൽഡ് ബൈക്കുകൾ വാങ്ങി നൽകി കോത്തഗിരിയിലെ തോട്ടം ഉടമ. ശിവകാമി തേയിലത്തോട്ടം ഉടമ ശിവകുമാറാണ് ബൈക്ക് ബോണസ് ആയി നൽകി ജീവനക്കാരെ ഞെട്ടിച്ചത്. 627 ജീവനക്കാരാണ് നീലഗിരി ജില്ലയിലെ തേയില തോട്ടത്തിൽ ജോലി ചെയ്യുന്നത്.


മാനേജർ, സൂപ്പർവൈസർ, സ്റ്റോർ കീപ്പർ, കാഷ്യർ, ഫീൽഡ് സ്റ്റാഫ്, ഡ്രൈവർ എന്നീ തസ്തികകളിൽ ജോലി ചെയ്യുന്ന ജീവനക്കാർക്കാണ് രണ്ട് ലക്ഷത്തോളം വില വരുന്ന റോയൽ എൻഫീൽഡ് ബൈക്ക് സമ്മാനമായി നൽകിയത്. ജീവനക്കാർക്ക് ബൈക്കിന്റെ കീ നൽകിയതിന് ശേഷം അവർക്കൊപ്പം ശിവകുമാർ യാത്ര ചെയ്യുകയും ചെയ്തു. ബാക്കിയുള്ള തൊഴിലാളികൾക്ക് സ്മാർട് ടിവി, മിക്സി, ഗ്രൈൻഡർ തുടങ്ങിയവയും പണവും ബോണസായി നൽകി.