കട്ടപ്പന സഹകരണ ആശുപത്രിയുടെ നേതൃത്വത്തില്‍ ഇരുപതേക്കറില്‍ നീതി മെഡിക്കല്‍ ലാബ് പ്രവര്‍ത്തനം ആരംഭിച്ചു. ഇരുപതേക്കര്‍ ചെങ്കമലയില്‍ ബില്‍ഡിങ്ങിലാണ് ലാബ് പ്രവര്‍ത്തനമാരംഭിച്ചിരിക്കുന്നത്. പൂര്‍ണമായും കംപ്യൂട്ടര്‍വത്കരിച്ച ഹൈടെക് ലാബാണ് തയ്യാറാക്കിയിട്ടുള്ളത്. എല്ലാ പരിശോധനകള്‍ക്കും 25 മുതല്‍ 50 ശതമാനം വരെ ചാര്‍ജ് ഇളവ് നല്‍കും. റിസള്‍ട്ടുകള്‍ കാലതതാമസം കൂടാതെ വെറും ഒരു മണിക്കൂറില്‍ ലഭ്യമാക്കും. പരിചയ സമ്പന്നരായ ലാബ് ടെക്‌നീഷ്യന്മാരുടെ സേവനവും ലഭ്യമാണ്. സൂപ്പര്‍ സ്‌പെഷ്യാലിറ്റി ടെസ്റ്റുകളടക്കം നടത്തപ്പെടും.
                        
                                    


