ഏറെ വിവാദങ്ങള്‍ക്ക് തിരികൊളുത്തിയ ഹിന്ദി ചിത്രം ‘ദ കേരള സ്റ്റോറി’ 100 കോടി ക്ലബ്ബില്‍.
റിലീസ് ചെയ്ത് ഒമ്പതാംദിനമാണ് സുദീപ്‌തോ സെന്‍ സംവിധാനം ചെയ്ത ചിത്രം 100 കോടി പിന്നിടുന്നത്. രണ്ടാം ശനിയാഴ്ച 19.5 കോടി രൂപയാണ് ചിത്രം കളക്ട് ചെയ്തത്. ഇതോടെ ചിത്രത്തിന്റെ ആകെ നേട്ടം 113 കോടി രൂപയായെന്നു ഫിലിം ട്രേഡ് അനലിസ്റ്റ് തരണ്‍ ആദര്‍ശ് ട്വീറ്റ് ചെയ്തു.
ഈ വര്‍ഷം 100 കോടി ക്ലബ്ബില്‍ ഇടംപിടിക്കുന്ന നാലാമത്തെ ചിത്രമാണ് ദ കേരള സ്റ്റോറി. പത്താന്‍, തൂ ജൂത്തി മേം മക്കാര്‍, കിസി കാ ഭായ് കിസി കി ജാന്‍ എന്നിവയാണ് 100 കോടി സ്വന്തമാക്കിയ മറ്റു ചിത്രങ്ങള്‍.