ലോകത്തിലെ ഏറ്റവും ആഢംബര പാസഞ്ചര്‍ ഹെലികോപ്റ്ററുകളിലൊന്നായ എച്ച്-145 എയര്‍ബസ് സ്വന്തമാക്കി ലുലു ഗ്രൂപ്പ് ചെയര്മാന് എം.എ.യൂസഫലി. ഹെലികോപ്റ്റര്‍ കൊച്ചിയില്‍ കൊണ്ടു വന്നു. ആധുനികത, സാങ്കേതിക വൈദഗ്ധ്യം, സുരക്ഷ എന്നിവയിലെല്ലാം മുന്‍പന്തിയിലുള്ള ഹെലികോപ്റ്റര്‍, ജര്‍മ്മനിയിലെ എയര്‍ബസ് കമ്പനിയില്‍ നിര്‍മിച്ചതാണ്.
എച്ച്-145 ഹെലികോപ്റ്ററിന് നാല് ലീഫുകളാണുള്ളത്. രണ്ട് ക്യാപ്റ്റന്മാരെ കൂടാതെ, ഒരേ സമയം ഏഴ് യാത്രക്കാരെ വരെ വഹിക്കാന്‍ കഴിയും. മണിക്കൂറില്‍ 246 കിലോമീറ്റര്‍ വേഗതയില്‍ സഞ്ചരിക്കാനാകും. സമുദ്രനിരപ്പില്‍ നിന്ന് 20,000 അടി ഉയരത്തില്‍ വരെ പറക്കാന്‍ കഴിയും.