കേരളത്തിൽ 29 ശതമാനം യുവാക്കളും തൊഴിൽ രഹിതർ:44% സ്ത്രീകൾക്കും ജോലിയില്ല

0
178

കേരളത്തിലെ യുവാക്കൾക്കിടയിലെ തൊഴിലില്ലായ്‌മ നിരക്ക് നഗരപ്രദേശങ്ങളിൽ 29.4 ശതമാനം. ആനുകാലിക ലേബർ ഫോഴ്‌സ് സർവേ (PLFS) പ്രകാരം ഗ്രാമപ്രദേശങ്ങളിൽ ഇത് 27.9 ശതമാനമാണ്. സംസ്ഥാനത്തെ ഗ്രാമപ്രദേശങ്ങളിൽ 44.7 ശതമാനവും നഗരപ്രദേശങ്ങളിൽ 42.8 ശതമാനം യുവതികളും തൊഴിലില്ലാത്തവരാണ്. പുരുഷന്മാർക്കിടയിലെ തൊഴിലില്ലായ്‌മ നിരക്ക് ഗ്രാമപ്രദേശങ്ങളിൽ 21.7 ശതമാനവും നഗരപ്രദേശങ്ങളിൽ 19.3 ശതമാനവുമാണ്.


സർവേ പ്രകാരം 2022 ജൂലൈ മുതൽ 2023 ജൂൺ വരെയുള്ള കേരളത്തിലെ തൊഴിലില്ലായ്‌മ നിരക്ക് 7 ശതമാനമായി കുറഞ്ഞു. 2021-22ൽ ഇത് 10.1 ശതമാനമായിരുന്നു. അഖിലേന്ത്യാ തൊഴിലില്ലായ്‌മ നിരക്ക് 2021-22ലെ 4.1 ശതമാനത്തിൽ നിന്ന് 2022-23ൽ 3.2 ശതമാനമായും കുറഞ്ഞു.