ഇന്നും നാളെയും തീയേറ്റര്‍ അടച്ച് പ്രതിഷേധം

0
1571

സംസ്ഥാനത്തെ ഭൂരിഭാഗം തീയേറ്ററുകളും ഇന്നും നാളെയും അടച്ചിട്ട് പ്രതിഷേധിക്കുന്നു.
2018, പാച്ചുവും അത്ഭുതവിളക്കും തുടങ്ങിയ പുതിയ ചിത്രങ്ങള്‍ മികച്ച രീതിയില്‍ മുന്നേറുന്നതിനിടെയിലും തീയേറ്ററുകളില്‍ നിന്ന് പിന്‍വലിച്ച് ഒടിടിക്ക് നല്‍കിയതിനെ തുടര്‍ന്നാണ് ഫിയോക്കിന്റെ പ്രതിഷേധം.
നിലവിലത്തെ ധാരണ പ്രകാരം റിലീസ് ചെയ്ത് 42 ദിവസം കഴിഞ്ഞാല്‍ മാത്രമേ സിനിമ ഒടിടി റിലീസ് ചെയ്യാന്‍ സാധിക്കയുള്ളൂ. എന്നാല്‍ ഈ ധാരണ മുഖവിലയ്ക്ക് എടുക്കാതെയാണ് ഈ സിനിമകള്‍ ഒടിടിയില്‍ റിലീസ് ചെയ്തതെന്ന് ഫിയോക്ക് പറയുന്നു. നിര്‍മാതാക്കളായ താരങ്ങള്‍ തിയേറ്റര്‍ വ്യവസായത്തെ നശിപ്പിച്ചുവെന്നും ഫിയോക്ക് സംഘടന ആരോപിച്ചു.
മുമ്പും ഒടിടി പ്ലാറ്റ്‌ഫോമുകളെ നിയന്ത്രിക്കണമെന്ന ആവശ്യവുമായി തീയേറ്റര്‍ ഉടമകളുടെ സംഘടനയായ ഫിയോക് രംഗത്ത് വന്നിരുന്നു.