ധനുഷ്-നിത്യ മേനന് ചിത്രം തിരുച്ചിത്രമ്പലത്തിന്റെ
നാല് ദിവസത്തെ ആഗോള ബോക്സ് ഓഫീസ് കളക്ഷന്‍ അമ്പത് കോടി. റൊമാന്റിക്- കോമഡി ചിത്രം ഇതിനകം വന്‍ പ്രേക്ഷക പ്രീതി നേടി കഴിഞ്ഞു.
ജവഹര്‍ സംവിധാനം ചെയ്ത ചിത്രം ലോകത്തുടനീളം അറുനൂറിലധികം തിയേറ്ററുകളിലാണ് റിലീസ് ചെയ്തിരുന്നത്. റിലീസ് ദിവസത്തില്‍ തന്നെ പത്തു കോടി നേടിയ ചിത്രം രണ്ടാം ദിവസത്തില്‍ തമിഴ്നാട്ടില്‍നിന്നു മാത്രം വാരിയത് 19 കോടിയാണ്. ഭാരതി രാജ, പ്രകാശ് രാജ്, രാശി ഖന്ന, പ്രിയ ഭവാനി ശങ്കര്‍ തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റു പ്രധാന അഭിനേതാക്കള്‍.