ലോഞ്ച് ചെയ്ത് തൊട്ടുപിന്നാലെ സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയായി ത്രഡ്‌സ് ആപ്പിന്റെ ലോഗോ. ലോഗോ തയ്യാറാക്കിയത് മലയാളിയാണോയെന്നാണ് പലരും ചോദിക്കുന്നത്. ലോഗോ നേരെ നോക്കിയാല്‍ മലയാളത്തിലെ ക്ര പോയെലും ഒന്ന് ചെരിച്ചു നോക്കിയാല്‍ മലയാളത്തില്‍ ‘ത്ര’ എന്നും വായിക്കാം. ത്രഡ്‌സിന്റെ ‘ത്ര’ ആണെന്നും അല്ല ക്രഡ്‌സ് ലെ ‘ക്ര ‘ആണെന്നും പറയുന്നവരുണ്ട്.
ഇന്ന് രാവിലെ 4.30നാണ് ത്രെഡ്‌സ് ലോഞ്ച് ചെയ്തത്. ചെറിയ സംഭാഷണങ്ങളാണ് ട്വിറ്ററിനെ പോലെ ത്രഡ്‌സിന്റെയും രീതി.
എന്തായാലും പുറത്ത് വന്ന് ഉടന്‍ മലയാളികള്‍ക്കിടയില്‍ ത്രെഡ്‌സ് താരമായി കഴിഞ്ഞു.