കൂടുതൽ ലോകരാജ്യങ്ങള്‍ ടിക്ടോക്കിനെതിരെ രംഗത്ത്. സുരക്ഷാ പ്രശ്നങ്ങള്‍ ചൂണ്ടിക്കാട്ടി ന്യൂസിലൻഡ് ടിക്ടോക്കിന് നിരോധനം ഏര്‍പ്പെടുത്തി.
വ്യക്തിഗത വിവരങ്ങള്‍ ആക്സസ് ചെയ്യുന്നുവെന്ന ഗുരുതര ആരോപണങ്ങളാണ് ടിക്ടോക്കിനെതിരെ ഉയര്‍ന്നിട്ടുള്ളത്. ഇന്ത്യയടക്കമുള്ള വിവിധ രാജ്യങ്ങള്‍ ടിക്ടോക്കിന് ഇതിനോടകം തന്നെ നിരോധനം ഏര്‍പ്പെടുത്തിയിട്ടുണ്ട്.
യൂറോപ്യന്‍ പാര്‍ലമെന്റ്, യൂറോപ്യന്‍ കമ്മീഷന്‍, യൂറോപ്യന്‍ യൂണിയന്‍ കൗണ്‍സില്‍ എന്നീ 3 പ്രമുഖ യൂറോപ്യന്‍ യൂണിയന്‍ ബോഡികള്‍ സ്റ്റാഫ് ഉപകരണങ്ങളില്‍ ടിക്ടോക് നിരോധിച്ചിട്ടുണ്ട്. അശ്ലീല ഉള്ളടക്കങ്ങള്‍ പ്രോത്സാഹിപ്പിക്കുന്നു എന്ന ആശങ്കയെ തുടര്‍ന്ന് കുറഞ്ഞത് നാല് തവണയാണ് ടിക്ടോക്കിന് പാക്കിസ്ഥാന്‍ താല്‍ക്കാലിക നിരോധനം ഏര്‍പ്പെടുത്തിയത്. അതേസമയം, ടിക്ടോക്കിന്റെ അപകട സാധ്യതകളെക്കുറിച്ച് അമേരിക്ക തെറ്റായ വിവരങ്ങള്‍ പ്രചരിപ്പിക്കുന്നു എന്ന് ആരോപിച്ച് ചൈന രംഗത്തെത്തിയിട്ടുണ്ട്. മെറ്റ അടക്കമുള്ള പ്രധാന അമേരിക്കൻ കമ്പനികൾക്ക് ടിക് ടോക് വലിയ വെല്ലുവിളിയാണെന്ന് കാട്ടി അമേരിക്കയും കമ്പനിയെ നുരോധിക്കാനുള്ള തയ്യാറെടുപ്പിലാണ്.