തക്കാളിയുടെ വിലയിലെ കുതിച്ചുചാട്ടം തത്കാലികം: ഉപഭോക്തൃകാര്യ സെക്രട്ടറി

0
69

തക്കാളി വിലയിലെ കുതിച്ചുചാട്ടം തത്കാലികമാണെന്ന് ഉപഭോക്തൃകാര്യ സെക്രട്ടറി രോഹിത് കുമാര്‍ സിംഗ്. വില ഉടൻ കുറയുമെന്നും അദ്ദേഹം പറഞ്ഞു. പ്രധാന നഗരങ്ങളില്‍ തക്കാളിയുടെ വില നൂറു കടന്നിരുന്നു. ഇതിനു പിന്നാലെയാണ് അദ്ദേഹത്തിന്റെ പ്രസ്താവന.

പെട്ടന്ന് ചീത്തയാകുന്ന ഒരു പച്ചക്കറിയായതു കൊണ്ട് അധികകാലം ഇവ സംരക്ഷിച്ച്‌ വെക്കാൻ സാധിക്കില്ല. പെട്ടെന്നുള്ള മഴ ഗതാഗതം തടസ്സപ്പെടുത്തുകയും പകുതിവഴിയില്‍ തന്നെ തക്കാളി നശിക്കാനും ഇടയുണ്ട്. ഇത് താല്‍ക്കാലിക പ്രശ്‌നമാണ്. വില ഉടൻ തണുക്കും. എല്ലാ വര്‍ഷവും ഈ സമയത്ത് ഇത് സംഭവിക്കാറുണ്ടെന്നും രോഹിത് പറഞ്ഞു.

ഉയര്‍ന്ന താപനില, കുറഞ്ഞ ഉല്‍പ്പാദനം, മഴയിലുണ്ടായ കാലതാമസം എന്നിവയാണ് ഉയര്‍ന്ന വിലയ്ക്ക് കാരണം.