അന്തരിച്ച വ്യവസായ പ്രമുഖന്‍ വിക്രം കിര്‍ലോസ്‌കറിന്റെ മകള്‍ മാനസി ടാറ്റ, ടൊയോട്ട കിര്‍ലോസ്‌കര്‍ മോട്ടോര്‍ കമ്പനിയുടെ വൈസ്‌ചെയര്‍മാനായി ഉടന്‍ അധികാരമേല്‍ക്കും. വിക്രം കിര്‍ലോസ്‌കറിന്റെ അകാല മരണത്തെ തുടര്‍ന്നാണ് ബോര്‍ഡ് അടിയന്തര യോഗം ചേര്‍ന്ന് തീരുമാനം കൈക്കൊണ്ടത്.
ഇന്ത്യന്‍ വാഹന വിപണിയെ കുറിച്ചും വ്യവസായത്തെക്കുറിച്ചും മികച്ച ധാരണയുള്ളയാളാണ് മാനസിയെന്നും അവരെ പോലൊരു യുവ ബിസിനസ് ലീഡര്‍ക്കു കീഴില്‍ കമ്പനി കൂടുതല്‍ ശക്തിപ്പെടുമെന്നും ടികെഎം ഡിറക്ടര്‍ ആന്‍ഡ് സിഇഒ മസകസു യോഷിമുറ പറഞ്ഞു.