കഴിഞ്ഞ അഞ്ചു മാസം കൊണ്ട് ട്വിറ്ററിന്റെ മൂല്യത്തില്‍ വന്‍ ഇടിവ്. അഞ്ച് മാസം മുന്‍പ് 44 ബില്യണ്‍ ഡോളറിന്
ഇലോണ്‍ മസ്‌ക് ഏറ്റെടുത്ത കമ്പനിയുടെ ഇപ്പോഴത്തെ മൂല്യം വെറും 20 ബില്യണ്‍ ഡോളര്‍ മാത്രമാണ്.
ടെസ്ലയുടെ ഓഹരികള്‍ വിറ്റഴിച്ചാണ് മസ്‌ക് ട്വിറ്ററില്‍ നിക്ഷേപം നടത്തിയത്. ഇത് ടെസ്ലയുടെ മൂല്യത്തെയും സാരമായി പിന്നീട് ബാധിച്ചിരുന്നു.
ട്വിറ്റര്‍ ഏറ്റെടുത്ത ശേഷം മസ്‌ക് നിലവില്‍ കൊണ്ടുവന്ന പല പരിഷ്‌കാരങ്ങളും പ്രതീക്ഷിച്ചത്ര ഫലം കണ്ടില്ലെന്നും അഭിപ്രായമുണ്ട്.