വാടക കൊടുത്തില്ല; ട്വിറ്ററിന് ഓഫീസ് നഷ്ടമായി

0
197

വാടകത്തുക കൃത്യമായി നല്‍കാത്തതിനെ തുടര്‍ന്ന് ട്വിറ്ററിന് തങ്ങളുടെ ഓഫീസ് നഷ്ടമായി. കൊളറാഡോ ജില്ലാ കോടതിയാണ് ബോള്‍ഡറിലെ ഓഫീസ് ഒഴിയുവാന്‍ ട്വിറ്ററിന് ഉത്തരവ് നല്‍കിയത്. മേയിലാണ് കെട്ടിട ഉടമ കമ്പനിക്കെതിരെ കേസ് കൊടുത്തത്. 2020ലാണ് ട്വിറ്ററും കെട്ടിട ഉടമയും ലീസില്‍ ഏര്‍പ്പെടുന്നത്. 9.6 ലക്ഷം ഡോളര്‍ സെക്യൂരിറ്റി തുകയായി നല്‍കിയായിരുന്നു കരാര്‍. ഈ തുകയേക്കാള്‍ വാടക കുടിശ്ശികയായി. ഇത് നികത്തണമെന്ന് ആവശ്യപ്പെട്ടിട്ടും ട്വിറ്റര്‍ തയാറാകാതെ വന്നതോടെയാണ് കെട്ടിട ഉടമ കേസ് നല്‍കിയത്. കെട്ടിടത്തില്‍ ക്ലീനിങ് നടത്തുന്ന ഏജന്‍സിക്കും ഒരുലക്ഷം ഡോളറിനടുത്ത് ട്വിറ്റര്‍ നല്‍കാനുണ്ട്.
കെട്ടിടം ഒഴിയുന്നതിനൊപ്പം ഇതുവരെയുള്ള വാടക കുടിശ്ശികയും, കേസ് നടത്താന്‍ വന്ന തുകയും ആവശ്യപ്പെട്ടുകൊണ്ടാണ് കെട്ടിട ഉടമ കോടതിയെ സമീപിച്ചത്. തുടര്‍ന്നാണ്് ട്വിറ്ററിന് പ്രതികൂല വിധിയുണ്ടയാത്.
മുന്‍പ് മുന്നൂറോളം പേരാണ് ഈ കെട്ടിടത്തില്‍ ജോലി ചെയ്തിരുന്നത്. എന്നാല്‍, ട്വിറ്ററിലെ കൂട്ടപ്പിരിച്ചുവിടലിന് ശേഷം ഇപ്പോള്‍ എത്രപേര്‍ ഇവിടുണ്ടെന്ന് ആര്‍ക്കും ധാരണയില്ല.