സ്വന്തം അക്കൗണ്ട് ലോക്ക് ചെയ്ത് ട്വിറ്റര്‍ ഉടമ ഇലോണ്‍ മസ്‌ക്. തന്റെ ട്വീറ്റുകളുടെ എന്‍ഗേജ്‌മെന്റിനെ ഇത് ബാധിക്കുമോ എന്ന് അറിയാനാണ് ഇങ്ങനെ ചെയ്തതെന്ന് മസ്‌ക് വ്യക്തമാക്കി. ട്വിറ്റര്‍ അക്കൗണ്ട് ലോക്ക് ചെയ്തതോടെ തങ്ങളുടെ ട്വീറ്റുകള്‍ക്ക് ക്രമാതീതമായി റീച്ച് ലഭിച്ചുവെന്ന ചില ട്വിറ്റര്‍ ഉപയോക്താക്കളുടെ വാദം പരിശോധിക്കാനായിരുന്നു മസ്‌കിന്റെ ഈ നീക്കം.
തന്റെ പ്രൈവറ്റ് ട്വീറ്റുകളാണോ പബ്ലിക് ട്വീറ്റുകളേക്കാള്‍ ജനങ്ങളിലേക്കെത്തുന്നത് എന്ന് അറിയാന്‍ ഒരു രാത്രി മുഴുവനുമാണ് മസ്‌ക് തന്റെ അക്കൗണ്ട് ലോക്ക് ചെയ്തത്.