ട്വിറ്ററില്‍ ഡിജിറ്റല്‍ പേമെന്റ് അവതരിപ്പിക്കാനൊരുങ്ങി ഇലോണ്‍ മസ്‌ക്. ഉപഭോക്താക്കള്‍ക്ക് പണം കൈമാറാന്‍ ഇതു വഴി സാധിക്കുമെന്ന് മസ്‌ക് വ്യക്തമാക്കി. പരസ്യ ദാതാക്കളോട് ലൈവ് സ്ട്രീമിങ്ങിലൂടെയാണ് ഇക്കാര്യം അദ്ദേഹം വ്യക്തമാക്കിയത്.
ഡിജിറ്റല്‍ പേമെന്റ് സംബന്ധിച്ച രജിസ്‌ട്രേഷനു വേണ്ടിയുള്ള നടപടിക്രമങ്ങള്‍ കഴിഞ്ഞ ആഴ്ച തന്നെ ട്വിറ്റര്‍ ആരംഭിച്ചിരുന്നു. ഉപഭോക്താക്കളുടെ അക്കൗണ്ട് ബാലന്‍സിന് മികച്ച പലിശ നല്‍കുമെന്നും മസ്‌ക് വാഗ്ദാനം നല്‍കുന്നു.