ട്വിറ്ററും ഇലോണ്‍ മസ്‌കും തമ്മിലുള്ള കോടതി വ്യവഹാരങ്ങള്‍ തത്കാലത്തേക്ക് നിര്‍ത്തി വച്ചു. ഒക്ടോബര്‍ 28നകം ട്വിറ്റര്‍ ഏറ്റെടുക്കുന്നതുമായി ബന്ധപ്പെട്ട നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കാന്‍ മസ്‌കിന് കോടതി സമയം അനുവദിച്ചു. 44 ബില്യണ്‍ ഡോളറിന് ട്വിറ്റര്‍ ഏറ്റെടുക്കാന്‍ തയാറാണെന്ന് കോടതിയെ അറിയിച്ച ശേഷം മസ്‌ക് സമയം ആവശ്യപ്പെട്ടതിനെ തുടര്‍ന്നാണ് കോടതിയുടെ നടപടി.
കോടതി നിര്‍ദേശം നടപ്പിലാക്കാത്ത പക്ഷം, ഒക്ടോബര്‍ 17ന് തുടങ്ങാനിരുന്ന വിസ്താരം നവംബറില്‍ ആരംഭിക്കുമെന്നും കോടതി ഇരു കൂട്ടരോടും വ്യക്തമാക്കി.