ട്വിറ്റര്‍ ഔദ്യോഗികമായി ഏറ്റെടുത്ത് ലോകത്തെ ഏറ്റവും വലിയ ധനികന് ഇലോണ്‍ മസ്ക്. ട്വിറ്റര്‍ നിയന്ത്രണം കൈയില്‍ വന്ന തൊട്ടുപിന്നാലെ കമ്പനി സിഇഒയും ഇന്ത്യന്‍ വംശജനുമായ പരാഗ് അഗ്രവാളിനെയും മറ്റ് മുതിര്‍ന്ന ഉദ്യോഗസ്ഥരെയും മസ്ക് പുറത്താക്കി.
സിഎഫ്ഒ, ലീഗല്‍, പോളിസി എക്സിക്യൂട്ടിവുകളും പുറത്താക്കിയവരില്‍ പെടുന്നു. കൈയില്‍ ഒരു അടുക്കള സിങ്കുമായാണ് ട്വിറ്റര്‍ ഓഫീസില്‍ മസ്ക് പ്രത്യക്ഷപ്പെട്ടത്. ആവശ്യമില്ലാത്തതിനെ മുക്കി കളയാം എന്ന തലക്കെട്ടോടെയാണ് ചിത്രം അദ്ദേഹം ട്വീറ്റ് ചെയ്തതും. തന്റെ ട്വിറ്റര്‍ ഹാന്‍ഡിലിന്റെ പ്രൊഫൈല്‍ പിക്ചറില്‍ ചീഫ് ട്വിറ്റ് എന്നും ചേര്‍ത്തു.