ഇന്ത്യയിലെ ഇരുനൂറിലധികം ട്വിറ്റര്‍ ജീവനക്കാരെ പിരിച്ചുവിട്ട് മസ്‌ക്

Related Stories

ഇന്ത്യയിലെ ഇരുനൂറിലധികം ട്വിറ്റര്‍ ജീവനക്കാരെ പിരിച്ചുവിട്ട് ഇലോണ്‍ മസ്‌ക്. ആഗോള തലത്തില്‍ തുടരുന്ന പിരിച്ചുവിടല്‍ നടപടികളുടെ ഭാഗമായാണ് ഇന്ത്യയിലേതും.
എഞ്ചിനീയറിങ്, സെയില്‍സ്, മാര്‍ക്കറ്റിങ്, കമ്മ്യൂണിക്കേഷന്‍സ് വിഭാഗങ്ങളിലുള്ള ജീവനക്കാരെയാണ് പിരിച്ചുവിട്ടിരിക്കുന്നത്. അതേസമയം, ജീവനക്കാര്‍ക്ക് നല്‍കുന്ന നഷ്ടപരിഹാരം സംബന്ധിച്ച വിവരങ്ങള്‍ പുറത്ത് വന്നിട്ടില്ല. ഇന്ത്യയിലെ ട്വിറ്ററിന്റെ മുഴുവന്‍ മാര്‍ക്കറ്റിങ് ആന്‍ഡ് കമ്മ്യൂണിക്കേ,ന്‍സ് ജീവനക്കാരെയും പിരിച്ചുവിട്ടു കഴിഞ്ഞു.
പിരിച്ചുവിടുന്നവര്‍ക്കെല്ലാം കമ്പനി നേരിട്ട് ഇമെയില്‍ അയക്കുകയാണ്. ട്വിറ്ററിനെ ആരോഗ്യപൂര്‍ണമായ പാതയിലേക്ക് തിരികെ കൊണ്ടുവരുന്നതിന്റെ ഭാഗമായാണ് ഈ പിരിച്ചുവിടല്‍ നടപടികളെന്ന് കമ്പനി വ്യക്തമാക്കുന്നു.

- Advertisement -spot_img
- Advertisement -spot_img

Latest News

- Advertisement -spot_img

Related Stories