ഇന്ത്യന്‍ വംശജനായ പരാഗ് അഗ്രവാളിനെ സിഇഒ സ്ഥാനത്ത് നിന്ന് നീക്കിയ ഇലോണ്‍ മസ്‌കിനെ ട്വിറ്ററിന്റെ പ്രവര്‍ത്തനങ്ങളില്‍ സഹായിക്കുന്നത് മറ്റൊരു ഇന്ത്യന്‍ വംശജന്‍. ശ്രീറാം കൃഷ്ണന്‍ എന്ന ടെക്‌നോളജി എക്‌സിക്യൂട്ടീവാണ് താന്‍ മസ്‌കിനെ ട്വിറ്ററില്‍ സഹായിക്കുകയാണെന്ന് വ്യക്തമാക്കിയിരിക്കുന്നത്. ട്വിറ്റര്‍ വളരെ പ്രധാനപ്പെട്ട ഒരു കമ്പനിയാണെന്നും ലോകത്ത് വലിയ സ്വാധീനം ചെലുത്താന്‍ സാധിക്കുമെന്നും അതിനുള്ള ആളാണ് ഇലോണ്‍ എന്നും കൃഷ്ണന്‍ ട്വീറ്റ് ചെയ്തു. തത്കാലത്തേക്ക് അദ്ദേഹത്തെ അതിനായി സഹായിക്കുകയാണ് താനെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ട്വിറ്ററിലെ തന്നെ പല കോര്‍ കണ്‍സ്യൂമര്‍ ടീമുകള്‍ക്കും നേതൃത്വം നല്‍കിയ വ്യക്തിയാണ് കൃഷ്ണന്‍.
സ്‌നാപ്, ഫേസ്ബുക്ക് തുടങ്ങിയ കമ്പനികള്‍ക്കൊപ്പവും പ്രവര്‍ത്തിച്ചിട്ടുണ്ട്.