ഇന്ത്യക്കാർക്ക് വെല്ലുവിളി:വ്യത്യസ്ത രാജ്യക്കാർക്ക് നിയമനം നൽകണമെന്ന് യു.എ.ഇ

0
179

വ്യത്യസ്ത രാജ്യക്കാർക്ക് നിയമനം നൽകണമെന്ന നിയമം കർശനമാക്കാൻ യു.എ.ഇ. അതായത് രാജ്യത്തെ സ്ഥാപനങ്ങളിൽ ഏതെങ്കിലും ഒരു രാജ്യക്കാരുടെ എണ്ണം കൂടുതലാണെങ്കിൽ അതേ രാജ്യക്കാർക്ക് അവിടേക്ക് പുതിയ തൊഴിൽവിസ ലഭിക്കില്ല. സ്ഥാപനങ്ങളുടെ നിലവിലെ വിസാ ക്വാട്ടയുടെ ആദ്യ 20 ശതമാനമെങ്കിലും വ്യത്യസ്ത രാജ്യങ്ങളിൽ നിന്നുള്ള ജീവനക്കാർക്ക് നൽകണമെന്നാണ് വിസാ സേവനദാതാക്കൾക്ക് ലഭിച്ച അറിയിപ്പിൽ പറയുന്നത്. അതേസമയം ഫ്രീസോൺ കമ്പനികൾ, ഗാർഹികത്തൊഴിലാളികൾ, നിക്ഷേപകർ, പാർട്ണർ വിസയിലുള്ളവർ എന്നിവർക്ക് ഈ നിയമം ബാധകമല്ല.

വിവിധമേഖലകളിൽനിന്ന് വരുന്ന ആളുകൾക്ക് സൗകര്യമൊരുക്കുകയാണ് യു.എ.ഇയുടെ ലക്ഷ്യം. നിലവിൽ പല വൻകിട കമ്പനികളും ആവശ്യമായ ക്വാട്ട പാലിച്ചുവരുന്നുണ്ട്. എന്നാൽ, ചെറുകിട കമ്പനികളിൽ ഇന്ത്യക്കാർ കൂടുതലും മറ്റു രാജ്യത്ത് നിന്നുള്ളവർ വളരെ കുറവുമായാണ് കണ്ടുവരുന്നത്. നിശ്ചിത ക്വാട്ട പാലിക്കണമെന്ന നിയമം എല്ലാ സ്ഥാപനങ്ങളിലും പ്രാബല്യത്തിലായാൽ ഇന്ത്യക്കാർക്ക് പുതിയ തൊഴിൽവിസ ലഭിക്കൽ വെല്ലുവിളിയാകുമെന്നാണ് സൂചന. എന്നാൽ വിസാ നിയന്ത്രണം സംബന്ധിച്ച തൊഴിൽമന്ത്രാലയത്തിന്റെ ഔദ്യോഗിക വിശദീകരണം ഇതുവരെ പുറത്തുവന്നിട്ടില്ല.