ഭക്ഷ്യോത്പാദനത്തിൽ സ്വയംപര്യാപ്തമാകാൻ യുഎഇ:ഇന്ത്യൻ കർഷകരെ നിയമിക്കും

0
264

ഭക്ഷ്യോത്പാദനത്തിൽ സ്വയംപര്യാപ്‌തത കൈവരിക്കുന്നതിന് കൃഷി വ്യാപകമാക്കാൻ ഒരുങ്ങി യു.എ.ഇ. ഇതിനായി ഇന്ത്യയിൽ നിന്നടക്കമുള്ള കർഷകരെ കണ്ടെത്തി രാജ്യത്തെത്തിക്കും. 2051നകം സ്വയംപര്യാപ്‌തത നേടുകയാണ് ലക്ഷ്യം. മരുഭൂമിയിലും കൃഷി വിജയിപ്പിച്ച ഇസ്രായേലിന്റെ മാതൃകയാണ് യു.എ.ഇ പിന്തുടരുന്നത്.

ആദ്യഘട്ടത്തിൽ 20,000 കർഷകരെ നിയമിക്കും. ദീർഘകാല ലക്ഷ്യം രണ്ടു ലക്ഷം കർഷകരാണെന്നാണ് റിപ്പോർട്ട്. ഇന്ത്യൻ കർഷകരെയാണ് യു.എ.ഇ കൂടുതലായും പ്രതീക്ഷിക്കുന്നത്. നിലവിൽ യു.എ.ഇയുടെ ഭൂപ്രകൃതിയുടെ 0.5 ശതമാനം മാത്രമേ കൃഷിയോഗ്യമായുള്ളൂ.