രാജ്യത്ത് യൂണികോണ്‍ സ്റ്റാര്‍ട്ടപ്പുകളുടെ എണ്ണം വെറും ഒരു വര്‍ഷത്തിനിടെ ഇരട്ടിയായെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. മഹത്തായ നവീന മനോഭാവമുള്ള യുവ രാഷ്ട്രമാണ് ഇന്ത്യ എന്നായിരുന്നു യുഎന്‍ വേള്‍ഡ് ജിയോസ്‌പേഷ്യല്‍ ഇന്റര്‍നാഷണല്‍ കോണ്‍ഗ്രസ് ഓണ്‍ലൈനായി ഉദ്ഘാടനം ചെയ്ത് അദ്ദേഹം പറഞ്ഞത്
ലോകത്തെ മുന്‍നിര സ്റ്റാര്‍ട്ടപ്പ് ഹബ്ബുകളിലൊന്നാണ് ഇന്ത്യ. 2021 മുതല്‍ ഇന്ത്യന്‍ യുണികോണ്‍ സ്റ്റാര്‍ട്ടപ്പുകളുടെ എണ്ണം ഇരട്ടിയായി വര്‍ധിച്ചു. ഇത് വിരല്‍ചൂണ്ടുന്നത് ഇന്ത്യയില്‍ യുവ പ്രതിഭകള്‍ എത്രത്തോളമുണ്ടെന്നതിലേക്കാണ് അദ്ദേഹം കൂട്ടിച്ചേര്‍ത്തു..