ധനമന്ത്രി നിര്‍മല സീതാരാമന്‍ ലോക്‌സഭയില്‍ കേന്ദ്ര ബജറ്റ് അവതരിപ്പിക്കുന്നു. ഏഴു ഭാഗങ്ങളായാണ് ഇത്തവണത്തെ ബജറ്റിനെ തിരിച്ചിരിക്കുന്നതെന്ന് ധനമന്ത്രി. അമൃതകാലത്ത് സപ്തര്‍ഷികളെപ്പോലെ ഇത് രാജ്യത്തെ നയിക്കുമെന്ന് മന്ത്രി.
ആഗോളസാമ്പത്തിക പ്രതിസന്ധികള്‍ക്കിടയിലും ഇന്ത്യന്‍ സമ്പദ്ഘടന ശരിയായ പാതയിലാണെന്നും ലോകം ഇന്ത്യയെ തിളങ്ങുന്ന നക്ഷത്രമായി കാണുന്നുവെന്നും ധനമന്ത്രി പറഞ്ഞു.
പി.എം.ഗരീബ് കല്യാണ്‍ അന്ന യോജന ഒരു വര്‍ഷം കൂടി തുടരുമെന്നും ധനമന്ത്രി വ്യക്തമാക്കി.
എല്ലാ അന്ത്യോദയ ഗുണഭോക്താക്കള്‍ക്കും പ്രയോജനം ലഭിക്കും. ഇതിന്റെ രണ്ടു ലക്ഷം കോടി രൂപയുടെ ചെലവ് കേന്ദ്രസര്‍ക്കാര്‍ വഹിക്കുമെന്നും ധനമന്ത്രി അറിയിച്ചു.
-കുട്ടികള്‍ക്കും കൗമാരക്കാര്‍ക്കുമായി ദേശീയ ഡിജിറ്റല്‍ ലൈബ്രറി വരുന്നു
-63000 പ്രാഥമിക സംഘങ്ങളില്‍ ഡിജിറ്റലൈസേഷന്‍ നടപ്പാക്കും.
- കാര്‍ഷിക മേഖലയ്ക്ക് ഐടി അധിഷ്ഠിത അടിസ്ഥാന വികസനം നടപ്പാക്കും.
-മത്സ്യ മേഖലയ്ക്ക് 6000 കോടി രൂപയുടെ അനുബന്ധ പദ്ധതി
-2200 കോടി രൂപയുടെ ഹോര്‍ട്ടികള്‍ച്ചര്‍ പാക്കേജ്
-കാര്‍ഷിക മേഖലയിലെ സ്റ്റാര്‍ട്ടപ്പുകള്‍ക്ക് പ്രത്യേക ഫണ്ട്
- 157 പുതിയ നഴ്‌സിങ് കോളേജുകള്‍
-ആത്മനിര്‍ഭര്‍ ഗ്രീന്‍പ്ലാന്റ് പ്രോഗ്രാമിന് 2200 കോടി
-തടവിലുള്ളവര്‍ക്ക് പിഴത്തുക ജാമ്യത്തുക എന്നിവയില്‍ സഹായം
-ഗോത്ര വിഭാഗങ്ങള്‍ക്ക് 15000 കോടി
-റെയില്‍വേക്ക് 2.40 ലക്ഷം കോടി, എക്കാലത്തെയും ഉയര്‍ന്ന വിഹിതം
-നഗരവികസനത്തിന് പതിനായിരം കോടി
-യുവ കര്‍ഷകരെ പ്രോത്സാഹിക്കാന്‍ പ്രത്യേക ഫണ്ട്
-കുട്ടികള്‍ക്കായി ദേശീയ ഡിജിറ്റല്‍ ലൈബ്രറി
-2047ന് മുന്‍പ് അരിവാള്‍ രോഗം നിര്‍മാര്‍ജനം ചെയ്യും.
-ഗതാഗത മേഖലയ്ക്ക് 75000 കോടി
-കാര്‍ഷിക വായ്പ ലക്ഷ്യം 20 ലക്ഷം കോടിയായി ഉയര്‍ത്തും
-പാന്‍കാര്‍ഡും തിരിച്ചറിയല്‍ രേഖയാകും
- സംസ്്ഥാനങ്ങള്‍ക്ക് പലിശ രഹിത വായ്പാ സഹായം
-പ്രധാനമന്ത്രി ആവ് യോജന 66 ശതമാനം വര്‍ധിപ്പിച്ച്ു
-38800 അധ്യാപകരെ നിയമിക്കും
-ഗ്രീന്‍ ഹൈഡ്രജന്‍ മിഷന് 19700 കോടി
-കണ്ടല്‍ക്കാടുകളെ സംരക്ഷിക്കാന്‍ മിഷ്ടി പദ്ധതി
-മലിനീകരണകാരികളായ എല്ലാ വാഹനങ്ങളും നീക്കം ചെയ്യും
-ഗോവര്‍ധന്‍ പദ്ധതിക്ക് പതിനായിരം കോടി
-പരിസ്ഥിതി സംരംക്ഷണത്തിന് പിഎം പ്രണാം പദ്ധതി
-വിനോദ സഞ്ചാര മേഖലയിലെ സംരംഭകത്വത്തെ പ്രോത്സാഹിപ്പിക്കാന്‍ പദ്ധതികള്‍
-ആഭ്യന്തര ടൂറിസത്തിന് നമ്മുടെ നാടു കാണൂ എന്ന പേരില്‍ പദ്ധതി
-അതിര്‍ത്തി ഗ്രാമങ്ങളില്‍ കൂടുതല്‍ ടൂറിസം പദ്ധതികള്‍
-ഒരു ജില്ല ഒരു ഉത്പന്നം, ജിഐ ഉത്പന്നങ്ങള്‍
-20 നൈപുണ്യ വികസന കേന്ദ്രങ്ങള്‍ ആരംഭിക്കും
-യുവാക്കള്‍ക്ക് തൊഴില്‍ പരിശീലനം
-വ്യാവസായിക മേഖലയില്‍ പ്രത്യേക പരിശീലനം
-എംഎസ്എംഇകള്‍ക്ക് ക്രെഡിറ്റ് ഗ്യാരണ്ടി 9000 കോടി രൂപ
-ബാങ്കിങ് റെഗുലേഷന്‍ ആക്ട്, റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ ആക്ടുകളില്‍ ഭേദഗതി
-മുതിര്‍ന്ന പൗരന്മാരുടെ ഫിക്‌സഡ് ഡെപോസിറ്റ് 15 ലക്ഷത്തില്‍ നിന്ന് 30 ലക്ഷമായി ഉയര്‍ത്തി
-ബാങ്കിങ് മേഖലയില്‍ നിക്ഷേപ സുരക്ഷ ഉറപ്പാക്കും
-കര്‍ണാടകയ്ക്ക് 5300 കോടിയുടെ വരള്‍ച്ചാ സഹായം
-സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും പ്രത്യേക നിക്ഷേപക പദ്ധതി
-സ്ത്രീകള്‍ക്കായി മഹിളാ സമ്മാന്‍ പദ്ധതി
-ആഭ്യന്തര മൊബൈല്‍ നിര്‍മാണം പ്രോത്സാഹിപ്പിക്കും
-നിര്‍മാണത്തിനാവശ്യമായ ചില ഭാഗങ്ങളുടെ ഇറക്കുമതി തീരുവ കുറയ്ക്കും