ഉപയോക്താക്കൾക്ക് വൻ ഓഫറുമായി സ്വിഗ്ഗി. പോക്കറ്റ് ഹീറോ എന്ന് പേരിട്ടിരിക്കുന്ന പുതിയ പാക്കേജ് വഴി 60 ശതമാനത്തോളം ഡിസ്‌കൗണ്ടിൽ ഉപയോക്താക്കൾക്ക് ഇഷ്ടപ്പെട്ട ഭക്ഷണം സ്വിഗ്ഗിയിലൂടെ ഓർഡർ ചെയ്യാം. ഇത്തരത്തിൽ ഓർഡർ ചെയ്യുന്ന ഭക്ഷണത്തിന് ഡെലിവറി ചാർജും നൽകേണ്ടതില്ല. രാജ്യത്തെ സാധാരണക്കാരിലേക്ക് ഇറങ്ങി ചെല്ലുകയാണ് സ്വിഗ്ഗിയുടെ ലക്ഷ്യം.
വില കൂടിയ വിഭവങ്ങൾ വാങ്ങാൻ സാധാരണക്കാരായ ഉപയോക്താക്കളെ സഹായിക്കുന്നതാണ് സ്വിഗ്ഗിയുടെ പോക്കറ്റ് ഹീറോ ഓഫറെന്ന് സ്വിഗ്ഗിയുടെ ബിസിനസ് തലവൻ സിദ്ധാർത്ഥ് ഭക്കു പറഞ്ഞു. നിലവിൽ ഡൽഹി, ജയ്‌പൂർ, ലഖ്‌നൗ, ചണ്ഡീഗഡ് എന്നീ നഗരങ്ങളിലാണ് ഈ ഓഫർ ലഭ്യമായിട്ടുള്ളത്. ഉടൻ തന്നെ കൊച്ചി, ബംഗളൂർ, മുംബൈ, പൂനെ, ചെന്നൈ, ഹൈദരാബാദ്, കൊൽക്കത്ത എന്നീ നഗരങ്ങളിലേക്കും പോക്കറ്റ് ഹീറോ പാക്കേജ് ആരംഭിക്കാനാണ് സ്വിഗ്ഗി പദ്ധതിയിടുന്നത്.