യുപിഐ ഇടപാടിന് ഇനി അക്കൗണ്ടില്‍ പണം വേണ്ട; ഞെട്ടിച്ച് ഐസിഐസിഐയുടെ പുതിയ സേവനം

Related Stories

അക്കൗണ്ടില്‍ പണം ബാക്കിയില്ലാത്തപ്പോഴും യുപിഐ ഇടപാടുകള്‍ നടത്താന്‍ പുതിയ ഇഎംഐ സേവനം അവതരിപ്പിച്ച് ഐസിഐസിഐ.

ക്യൂആര്‍ കോഡ് സ്‌കാന്‍ ചെയതുള്ള യുപിഐ ഇടപാടുകള്‍ക്ക് ഇഎംഐ ആയി പണം അടച്ചുതീര്‍ക്കാന്‍ കഴിയുന്ന സേവനമാണിത്. ഇന്ത്യയില്‍ ആദ്യമായാണ് ഒരു ബാങ്ക് ഇത്തരത്തിലുള്ള ഒരു സേവനം തുടങ്ങിയത്.
എല്ലാത്തരം പര്‍ച്ചെയ്സുകള്‍ക്കും ഇത് ഉപയോഗിക്കാന്‍ സാധിക്കുമെന്ന് ഐസിഐസിഐ ബാങ്ക് അറിയിച്ചു.

പതിനായിരം രൂപയിലധികമുള്ള പര്‍ച്ചെയ്സുകള്‍ മൂന്ന്, ആറ്, ഒന്‍പത് മാസ ഗഡുക്കളായി അടച്ചുതീര്‍ക്കാന്‍ സൗകര്യമൊരുക്കിയിരിക്കുന്നു. ഭാവിയില്‍ ഇഎംഐ ഓപ്ഷന്‍ ഉപയോഗിച്ച് ബാങ്കിന്റെ ഡിജിറ്റല്‍ ക്രെഡിറ്റ് ഉല്‍പ്പന്നമായ പേലേറ്റര്‍ വഴി ഓണ്‍ലൈന്‍ ഷോപ്പിങും നടത്താം.

ഐസിഐസിഐ ബാങ്ക് ഉപഭോക്താക്കള്‍ക്ക് ഇഎംഐ സേവനം പ്രയോജനപ്പെടുത്താന്‍ പര്‍ച്ചേസിന് ശേഷം ഐസിഐസിഐ ബാങ്കിന്റെ മൊബൈല്‍ ബാങ്കിങ് ആപ്പായ ഐമൊബൈല്‍ പേ ആപ്പില്‍ ‘സ്‌കാന്‍ എനി ക്യൂആര്‍ ഓപ്ഷന്‍’ തെരഞ്ഞെടുത്ത് ഇടപാട് നടത്തുക. പതിനായിരം രൂപയോ അതിലധികമോ ഉള്ള ഇടപാടാണെങ്കില്‍ ബാങ്കിന്റെ ഡിജിറ്റല്‍ ക്രെഡിറ്റ് ഉല്‍പ്പന്നമായ പേ ലേറ്ററില്‍ ഇഎംഐ ഓപ്ഷന്‍ തെരഞ്ഞെടുക്കുക ( അക്കൗണ്ടില്‍ ആവശ്യത്തിന് പണമില്ലാത്തവര്‍ക്ക് ഇടപാട് നടത്താന്‍ കഴിയുന്നതാണ് സംവിധാനം). ഗഡുക്കളായി അടയ്ക്കുന്നതിന് 3,6,9 മാസസമയക്രമങ്ങളില്‍ ഏതെങ്കിലും ഒന്ന് തെരഞ്ഞെടുക്കുക. തുടര്‍ന്ന് പണമിടപാട് പൂര്‍ത്തിയാക്കുക.

- Advertisement -spot_img
- Advertisement -spot_img

Latest News

- Advertisement -spot_img

Related Stories