യുപിഐ പേമെന്റിന് പണം നല്‍കണോ? വ്യക്തത വരുത്തി എന്‍പിസിഐ

Related Stories

2000 രൂപയ്ക്ക് മുകളിലുള്ള യു.പി.ഐ ട്രാന്‍സാക്ഷന്‍ നടത്തുന്നവര്‍ക്ക് ചാര്‍ജ് ഈടാക്കപ്പെടുമെന്ന തരത്തില്‍ വാര്‍ത്തകള്‍ പുറത്തു വന്നിരുന്നു. എന്നാല്‍, പിപിഐ മര്‍ച്ചന്റ് ഇടപാടുകള്‍ക്ക് മാത്രമാണ് ചാര്‍ജ് ബാധകമാകുന്നത്. പ്രീപെയ്ഡ് ഇന്‍സ്ട്രമെന്റ്സായ കാര്‍ഡ്, വാലറ്റ് തുടങ്ങിയവ ഉപയോഗിച്ച് കടക്കാര്‍ നടത്തുന്ന പണമിടപാടുകള്‍ക്കാണ് ഇന്റര്‍ചേഞ്ച് ഫീസ് ഏര്‍പ്പെടുത്തുന്നത്. യു.പി.ഐക്ക് ചാര്‍ജ് ഈടാക്കില്ലെന്ന് വ്യക്തമാക്കിയുള്ള ഒരു പ്രസ്താവനയും നാഷണല്‍ പേയ്മെന്റ് കോര്‍പ്പറേഷന്‍ ഓഫ് ഇന്ത്യ (എന്‍പിസിഐ) പങ്കുവെച്ചു.

പ്രീപെയ്ഡ് പേയ്‌മെന്റ് ഇന്‍സ്ട്രമെന്റ്‌സ് (PPI) വഴിയുള്ള യു.പി.ഐ ഇടപാടുകള്‍ക്കാണ് 2023 ഏപ്രില്‍ ഒന്ന് മുതല്‍ 1.1 ശതമാനം ഇന്റര്‍ചേഞ്ച് ഫീസ് ഈടാക്കുന്നത്. 2,000 രൂപയ്ക്ക് മുകളിലുള്ള എല്ലാ വ്യാപാരി ഇടപാടുകള്‍ക്കും ഫീസ് ഈടാക്കും. എന്നാല്‍ ഇത് സാധാരണ ഉപഭോക്താക്കള്‍ക്ക് ബാധകമല്ല. അതായത്, വ്യക്തികള്‍ തമ്മിലോ, വ്യക്തികളും കടക്കാരും തമ്മിലുമുള്ള ബിസിനസിനോ ചാര്‍ജ് നല്‍കേണ്ടി വരില്ല.

- Advertisement -spot_img
- Advertisement -spot_img

Latest News

- Advertisement -spot_img

Related Stories