ഗൂഗിള്‍ പേ, പേടിഎം, ഫോണ്‍പേ തുടങ്ങിയ യുപിഐ പേമെന്റ് ആപ്പുകളില്‍ ഇടപാടുകളുടെ എണ്ണത്തിന് പരിധി നിശ്ചയിക്കാനൊരുങ്ങുന്നതായി റിപ്പോര്‍ട്ട്. യുപിഐ ആപ്പുകള്‍ വഴി ഇതുവരെ എത്ര പേമെന്റുകള്‍ വേണമെങ്കിലും നടത്താമായിരുന്നു. എന്നാല്‍, ഇതില്‍ മാറ്റം വരുത്താനാണ് ദേശീയ പേമെന്റ് കോര്‍പറേഷന്റെ ശ്രമം. ഇതുസംബന്ധിച്ച് റിസര്‍വ് ബാങ്കുമായി എന്‍പിസിഐ ചര്‍ച്ചകളും ആരംഭിച്ചു കഴിഞ്ഞു.
എല്ലാ വശങ്ങളും വിശദമായി വിലയിരുത്താന്‍ എന്‍സിപിഐ ഉദ്യോഗസ്ഥരും കേന്ദ്ര ധനകാര്യ വകുപ്പിലെയും ആര്‍ബിഐയിലെയും മുതിര്‍ന്ന ഉദ്യോഗസ്ഥരും ഒരു വട്ടം ചര്‍ച്ച നടത്തിക്കഴിഞ്ഞതായും വിവരമുണ്ട്.