എല്ലാ യൂട്ടിലിറ്റി വാഹനങ്ങള്‍ക്കും 22 ശതമാനം സെസ് ബാധകമായിരിക്കുമെന്ന് ജിഎസ്ടി കൗണ്‍സില്‍.
എക്‌സ് യുവി, എസ് യുവി, എംയുവി എന്ന വ്യത്യാസമില്ലാതെ എല്ലാത്തരം യൂട്ടിലിറ്റി വാഹനങ്ങളും 28 ശതമാനം ജിഎസ്ടിക്ക് പുറമേ 22 ശതമാനം സെസ് കൂടി നല്‍കണമെന്ന് ജിഎസ്ടി കൗണ്‍സില്‍ വ്യക്തമാക്കി.
എന്‍ജിന്‍ ശേഷി 1500 സിസിക്ക് മുകളില്‍, നീളം നാലുമീറ്ററില്‍ കൂടുതല്‍, ഗ്രൗണ്ട് ക്ലിയറന്‍സ് 170 മില്ലിമീറ്ററിന് മുകളില്‍ എന്നി മാനദണ്ഡങ്ങളുള്ള വാഹനം ഏതു പേരില്‍ അറിയപ്പെട്ടാലും സെസ് ബാധകമാകും. ഏതെങ്കിലും ഒരു മാനദണ്ഡം പാലിക്കപ്പെടുന്നില്ലെങ്കില്‍ കുറഞ്ഞ സെസ് ആയിരിക്കും ബാധകമാകുക.
ഈ ഗണത്തില്‍പ്പെടുന്ന, നിലവില്‍ കുറഞ്ഞ സെസ് ഈടാക്കുന്ന വാഹനങ്ങളുടെ വില കൂടാം. എസ് യുവിക്ക് നിലവില്‍ 22 ശതമാനം സെസ് ആണ് ചുമത്തുന്നത്. ഇത് എല്ലാത്തരം യൂട്ടിലിറ്റി വാഹനങ്ങള്‍ക്കും ബാധകമാക്കുകയാണ്.