മലയാളിയായ ജിത്തു സുകുമാരന്‍ നായര്‍ കൊച്ചിയില്‍ തുടക്കമിട്ട ഇലക്ട്രിക് ബൈസിക്കിള്‍ സ്റ്റാര്‍ട്ടപ്പ് വാന്‍ മോട്ടോ മുംബൈയില്‍ ഇ-സൈക്കിള്‍ ഷോറൂം തുറന്നു.
വാന്‍ മോട്ടോ നിര്‍മിച്ച അര്‍ബന്‍സ്പോര്‍ട്ട്, അര്‍ബന്‍സ്പോര്‍ട്ട് പ്രോ എന്നീ മോഡലുകള്‍ ഇനി മുതല്‍ മുംബൈയിലും ലഭ്യമാകും.
കഴിഞ്ഞ ജനുവരിയിലാണ് ആദ്യമായി വാന്‍ മോട്ടോ സൈക്കിളുകള്‍ വിപണിയിലിറക്കിയത്. ആഗോള വിപണിയില്‍ ശക്തമായ സാന്നിധ്യമുള്ള ഇന്ത്യന്‍ പ്രീമിയം ലൈഫ്സ്‌റ്റൈല്‍ ഇ-മൊബിലിറ്റി ബ്രാന്‍ഡ് ആകുകയാണ് തങ്ങളുടെ ലക്ഷ്യമെന്ന് വാന്‍ മോട്ടോ സ്ഥാപകനും സിഇഒയുമായ ജിത്തു സുകുമാരന്‍ നായര്‍ പറഞ്ഞു.